---
title: "#sailors |ഖത്തറിൽ വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്: റിപ്പോർട്ട് "
english_title: "#Exempted #sailors #sentenced #3 #25 #years #prison #Qatar #report"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173390/exempted-sailors-sentenced-3-25-years-prison-qatar-report"
published_at: "2023-12-30T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fc2b89a018_jail.jpg"
keywords: []
---

# #sailors |ഖത്തറിൽ വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്: റിപ്പോർട്ട് 

> **Lead Summary:** ഖത്തറിൽ വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യൻ നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷ നൽകിയതായി സൂചന.

## Article Content

ഖത്തറിൽ വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യൻ നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷ നൽകിയതായി സൂചന.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കം എട്ടു നാവികർക്കാണ് ഖത്തറിലെ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷാ ഇളവ് നല്‍കിയത്.

ഒരാള്‍ക്ക് 25 വര്‍ഷവും നാല് പേര്‍ക്ക് 15 വര്‍ഷം വീതവും 2 പേര്‍ക്ക് 10 വര്‍ഷം വീതവും ഒരാള്‍ക്ക് മൂന്നു വര്‍ഷവും തടവ് ശിക്ഷയാണ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത നടപടികൾ വിധിന്യായം പൂർണമായി പഠിച്ച ശേഷമെന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

വിധിപ്പകർപ്പ് അഭിഭാഷകർക്കാണു ലഭിക്കുക. നിയമ വിദഗ്ധരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്ത് തടവിന്റെ ശിഷ്ടകാലം അനുഭവിക്കാമെന്ന് കരാർ ഇന്ത്യ 2015ൽ ഖത്തറുമായി ഒപ്പിട്ടിരുന്നു.

ശിക്ഷ പൂർണമായി റദ്ദാക്കാൻ നാവികരുടെ കുടുംബാംഗങ്ങൾ മേൽക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്. നാവികരുടെയും കുടുംബങ്ങളുടെയും സുരക്ഷയെ കരുതി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വക്താവ് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173390/exempted-sailors-sentenced-3-25-years-prison-qatar-report)