---
title: "നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Malayalee dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17659/expatriate-malayalee-dies"
published_at: "2021-12-24T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5b657ba9d1_DEATH.jpg"
keywords: []
---

# നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **അടുത്ത മാസം നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് പരേതനായ സൈനുദീന്‍ മാസ്റ്ററുടെ മകന്‍ ചെമ്പാന്‍ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പു ആണ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

**റിയാദ്: **അടുത്ത മാസം നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് പരേതനായ സൈനുദീന്‍ മാസ്റ്ററുടെ മകന്‍ ചെമ്പാന്‍ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പു ആണ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

35 വര്‍ഷത്തിലധികമായി യു.എ.യിലും സൗദിയിലുമായി പ്രവാസിയാണ്. ജിദ്ദയില്‍ കിലോ പത്തില്‍ സഫ്വാന്‍ ഫാര്‍മസി കമ്പനിയില്‍ ജീവനക്കാരനാണ്.

മൃതദേഹം നാട്ടില്‍ കൊണ്ടു പോകും. ഭാര്യ: മറിയുമ്മ. മക്കള്‍: അമീറുദ്ദീന്‍ (വി.പി.കെ.എം.എം.എച്ച്.എസ്.എസ്, പുത്തൂര്‍ പള്ളിക്കല്‍), മാജിദ, അന്‍വര്‍ഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുല്‍ഹുദ), ഫാത്തിമ ഹനാന്‍.

സഹോദരങ്ങള്‍: ഷംസുദ്ധീന്‍ (ദുബൈ), അഹമ്മദ് നൗഷാദ്, ഖമറുദ്ധീന്‍ (എം.എച്.എസ് മൂന്നിയൂര്‍), സുബൈദ, ഖദീജ, ജമീല, മൈമൂന, സുഹ്‌റാബി, മറിയുമ്മ, ഖൈറുന്നീസ. മരുമക്കള്‍: അബ്ദുല്‍ സലീം എം.പി ഒളുവട്ടൂര്‍, ഹഫ്‌സത് (ചേളാരി), ഫസീല (നീരോല്‍പാലം).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17659/expatriate-malayalee-dies)