കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസമായി ഉടമസ്ഥരാരും അന്വേഷിച്ച് എത്താത്ത കണ്ടെയ്‍നറില്‍ ആയിരത്തിലധികം കുപ്പി മദ്യം കണ്ടെടുത്തു.
ഒരു അറബ് രാജ്യത്തു നിന്ന് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിയ കണ്ടെയ്‍നറിലാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. കണ്ടെയ്‍നറില്‍ സ്‍പെയര്‍ പാര്‍ട്‍സാണ് കൊണ്ടുവരുന്നതെന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്.
മൂന്ന് മാസത്തോളമായി കണ്ടെയ്‍നര്‍ തുറമുഖത്ത് സുക്ഷിച്ചിരിക്കുകയാണ്. ഇതുവരെ ആരും അന്വേഷിച്ചെത്തിയില്ല. അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്‍പെയര്‍ പാര്‍ട്‍സിന് പകരം 90 കാര്‍ട്ടനുകള്‍ നിറയെ മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. ആകെ 1188 കുപ്പി മദ്യമുണ്ടായിരുന്നു. അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
More than a thousand bottles of liquor in a container that has not been searched for three months