റിയാദ് : സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ 7,047 പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചതായും, ഒരൊറ്റ ദിവസം ഏകദേശം 77 സ്ഥാപനങ്ങളാണ് സ്വകാര്യ പ്രാദേശിക വിപണിയിൽ തുടങ്ങുന്നതെന്നും റിപ്പോർട്ട്.
ഇതോടെ മഹാമാരിക്ക് ശേഷവും രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 1.12 ശതമാനം വർധിച്ച് 636,311 ആയി. 8,652 മൈക്രോ സംരംഭങ്ങളും ഈ കാലത്ത് വിപണിയിൽ പ്രവേശിച്ചു. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ തോത് രണ്ട് ശതമാനം വർധിച്ച് ആകെ എണ്ണം 441,122 ആയി.
അഞ്ചിനും ഒമ്പതിനും ഇടയിൽ തൊഴിലാളികളുള്ള 446 സ്ഥാപനങ്ങളാണ് ഈ കാലത്ത് പുതുതായി ആരംഭിച്ചത്. ഈ ഗണത്തിൽ പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം 106,045 ആയി. 200 നും 299 നും ഇടയിൽ തൊഴിലാളികൾ ഉള്ള 63 സ്ഥാപനങ്ങളും ഈ പാദത്തിൽ തുടങ്ങി.
4.16 ശതമാനം വർധനവിന് സാക്ഷ്യം വഹിച്ച ഇത്തരം സ്ഥാപനങ്ങളുടെ ആകെ എണ്ണം 1,579 ആയി. 400 നും 499 നും ഇടയിൽ തൊഴിലാളികളുള്ള 41 സ്ഥാപനങ്ങളാണ് പുതുതായി തുടങ്ങിയത്.
ഇതോടെ ഈ ഗണത്തിൽ പെടുന്നവ 462 ആയി.9.72 ശതമാനമാണ് ഇത്തരം സ്ഥാപനങ്ങളുടെ വർധന. കൂടാതെ സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 1,374 ആയി ഉയർന്നു. 400 നും 499 നും ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 44 എണ്ണമായും ഇക്കാലയളവിൽ ഉയർന്നതായി റിപ്പോർട്ട് പറയുന്നു.
7,047 new companies in the private sector in Saudi Arabia