#Kuwait | രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് അനുവദിച്ച് കുവൈറ്റ്

#Kuwait | രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് അനുവദിച്ച് കുവൈറ്റ്
Feb 3, 2024 12:20 PM | By MITHRA K P

കുവൈറ്റ് സിറ്റി: (gccnews.com) രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി കുവൈറ്റ്. 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പ്രഖ്യാപിച്ചത്. പാർട്ട് ടൈം ജോലി ചെയ്യാൻ നിലവിലുള്ള സ്‌പോൺസറുടെ അനുമതി ആവശ്യമാണ്.

തൊഴിൽ വിപണി വികസിപ്പിക്കുക, ബിസിനസുകാർക്ക് പ്രയോജനം ചെയ്യുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കരാർ മേഖലയിലൊഴികെ ജോലി സമയം നാല് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാർ അവരുടെ തൊഴിലുടമയിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് നേടിയിരിക്കണം. കുവൈറ്റ് പൗരൻമാർക്ക് പാർട്ട് ടൈം ജോലി ചെയ്യുന്നതിന് പെർമിറ്റ് ഫീസ് ആവശ്യമില്ല. സമയ പരിധി ഉൾപ്പെടെയുള്ള മറ്റു നിയന്ത്രണങ്ങളും സ്വദേശികൾക്ക് ബാധകമല്ല. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം വിദേശികളാണ്.

സ്വകാര്യ മേഖലയിലെ വിദേശികൾക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരുടെ കീഴിലല്ലാതെ ജോലി ചെയ്യാനാണ് വർക്ക് പെർമിറ്റ് അനുവദിക്കുക. എന്നാൽ ഇതിന് തൊഴിലാളിയുടെ യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്.

പാർട്ട് ടൈം വർക്ക് പെർമിറ്റുകൾക്കുള്ള ഫീസ് ഒരു മാസത്തേക്ക് 5 കുവൈറ്റ് ദിനാർ (1,348 രൂപ). മൂന്ന് മാസത്തേക്ക് 10 കുവൈറ്റ് ദിനാർ (2,697 രൂപ). ആറ് മാസത്തേക്ക് 20 കുവൈറ്റ് ദിനാർ (5,394 രൂപ). ഒരു വർഷത്തേക്ക് 30 കുവൈറ്റ് ദിനാർ (8,091 രൂപ).

#Kuwait #granted #part-time #work #permits #expatriates #country

Next TV

Related Stories
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

May 3, 2024 05:07 PM

#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

May 3, 2024 03:07 PM

#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ...

Read More >>
#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 12:50 PM

#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു....

Read More >>
#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

May 3, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ...

Read More >>
Top Stories