---
title: "#Saudi | സൗദി അറേബ്യ വീണ്ടും ശൈത്യത്തിൻറെ പിടിയിൽ "
english_title: "#SaudiArabia #again #grip #winter"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182714/saudiarabia-again-grip-winter"
published_at: "2024-02-07T15:16:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c351e24e81b_saudi.jpg"
keywords: []
---

# #Saudi | സൗദി അറേബ്യ വീണ്ടും ശൈത്യത്തിൻറെ പിടിയിൽ 

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യ വീണ്ടും ശൈത്യത്തിൻറെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി.

## Article Content

**റിയാദ്: [** സൗദി അറേബ്യ വീണ്ടും ശൈത്യത്തിൻറെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി.

തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ് മലനിരകളിലും താഴ്വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. മഞ്ഞുവീഴ്ചയുമുണ്ടായി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയുംതോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരദൃഷ്ടിയെ പരിമിതപ്പെടുത്തുന്ന നല്ല പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി.

ജീസാൻ, അസീർ, അൽബാഹ പർവതനിരകളുടെ ചില ഭാഗങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും അടുത്ത ദിവസങ്ങളിൽ സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം രാജ്യത്തിെൻറ വടക്കനതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182714/saudiarabia-again-grip-winter)