---
title: "#accident | കുവൈത്തില്‍ വാഹനാപകടം; രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം"
english_title: "#accident   #Kuwait #tragicend #two #foreigners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/183746/accident-kuwait-tragicend-two-foreigners"
published_at: "2024-02-11T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8ee409cba1_accident.jpg"
keywords: []
---

# #accident | കുവൈത്തില്‍ വാഹനാപകടം; രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലെ സെവൻത് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരണപ്പെട്ടത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലെ സെവൻത് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരണപ്പെട്ടത്.

സുബാൻ സെമിത്തേരിക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

48കാരനായ ടുണീഷ്യൻ പൗരനും 24കാരിയായ ഈജിപ്ഷ്യൻ യുവതിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹങ്ങൾ ഉടൻ തന്നെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/183746/accident-kuwait-tragicend-two-foreigners)