മസ്കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.
#truck #driver #died #vehicle #accident #oman