#bodyfound | മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി

#bodyfound | മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി
Feb 25, 2024 07:01 AM | By VIPIN P V

മസ്കറ്റ്: (gccnews.com) വെള്ളപാച്ചിലും മഴയിലും ജബൽ അക്തറിൽ കാണാതായ ആളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉൾപ്പെടെ എട്ട് പേർ ഓമനിലുണ്ടായ വെള്ളപാച്ചിലും മഴയിലും മരണപെട്ടു.

ഒമാനിൽ പതിനൊന്ന് ദിവസം മുൻപ് മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിൽ കാണാതായ ആളിന് വേണ്ടിയുള്ള തിരച്ചിൽ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ തുടർന്ന് വരികയായിരുന്നു. തുടര്‍ന്നാണ് കാണാതായ ആളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കണ്ടെത്തിയ മൃതശരീരം ഫ്രഞ്ച് വിനോദ സഞ്ചാരിയുടേതായിരുന്നുവെന്നും റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി, ആംബുലൻസുകൾ എന്നീ സംഘങ്ങൾക്ക് പുറമെ റോയൽ ഒമാൻ പോലീസിന്റെ വ്യോമയാന സേനയുടെ സഹകരണത്തോടും കൂടിയായിരുന്നു തെരച്ചിൽ നടത്തി വന്നിരുന്നത്.

ദാഖിലിയ ഗവര്ണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിലാണ് വാഹനത്തിന് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ സഞ്ചരിക്കുന്ന വാഹനം ഒരു താഴ്വരയിലേക്കുള്ള വെള്ളപ്പാച്ചിലിൽ അകപെടുകയായിരുന്നു എന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം.

ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) ആയിരുന്നു വെള്ളപ്പാച്ചിൽ മരണമടഞ്ഞ മലയാളി. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28 ) ആയിരുന്നു വെള്ളപ്പാച്ചിൽ അകപ്പെട്ടു മരണമടഞ്ഞത്.

ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിലെ ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു.

മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ അകപ്പെട്ടത്.

ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. അതേസമയം ഒമാനില്‍ കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ ദാഹിറ ഗവർണറേറ്റിൽ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിരുന്നു. യ രണ്ട് യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.

#body #missing #man #found #rain #water

Next TV

Related Stories
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
Top Stories










Entertainment News