---
title: "#Accident | ഷാർജയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; 13 വയസ്സുകാരന് ദാരുണാന്ത്യം "
english_title: "#Accident #while #crossing #road #Sharjah #tragicend #year #old #boy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187191/accident-while-crossing-road-sharjah-tragicend-year-old-boy"
published_at: "2024-02-25T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dae7ba3db11_police.jpg"
keywords: []
---

# #Accident | ഷാർജയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; 13 വയസ്സുകാരന് ദാരുണാന്ത്യം 

> **Lead Summary:** **ഷാർജ: [ **റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 13 വയസ്സുള്ള പലസ്തീൻ ബാലന് ദാരുണാന്ത്യം. ഷാർജയിലെ അൽ താവൂൺ ഏരിയയിലെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു സംഭവം.

## Article Content

**ഷാർജ: [ **റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 13 വയസ്സുള്ള പലസ്തീൻ ബാലന് ദാരുണാന്ത്യം. ഷാർജയിലെ അൽ താവൂൺ ഏരിയയിലെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു സംഭവം.

അപകട വിവരം ലഭിച്ച ഉടനെ പൊലീസും പട്രോളിം​ഗ് സംഘവും പാരാമെഡിക്കൽ ജീവനക്കാരും സംഭവ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സിഗ്നൽ വന്നപ്പോൾ കുട്ടി റോഡ് മുറിച്ചുകടക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.

ക്രോസ് ചെയ്യുന്ന വാഹനത്തിൻ്റെ ഇടതുവശത്ത് നിന്ന് കുട്ടി പുറത്തേക്ക് വന്നതാണ് അപകടത്തിന് വഴിവെച്ചത്. അമിതവേഗതയിൽ വാഹനമെന്നും വിവരമുണ്ട്. ഡ്രൈവറെ അൽ ബുഹൈറ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് പൊലീസ് അധികൃതർ ഡ്രൈവർമാർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187191/accident-while-crossing-road-sharjah-tragicend-year-old-boy)