റിയാദ് : മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ഭാരവാഹിയായ മലപ്പുറം തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുല്‍ അസീസ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുട്ടുകാരോടൊത്ത് റൂമില്‍ വിശ്രമിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പരേതരായ കറുത്തോടത്ത് ചോയക്കാട് കുഞ്ഞറമു ഹാജിയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ഷാഹിദ, മക്കള്‍: ഷെറിന്‍ സുല്‍ത്താന, മുഹമ്മദ് സിനാന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഫിദ ഫാത്വിമ (ഉമ്മുല്‍ ഖുറ മോങ്ങം), മരുമകന്‍: വടക്കാങ്ങര മുഹമ്മദ് ഹുസൈന്‍, സഹോദരങ്ങള്‍: മുഹമ്മദ് എന്ന കുഞ്ഞാന്‍, ഹസന്‍ കുട്ടി, ഉമര്‍, ഫാത്വിമ, നഫീസ. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, സവാദ് അസ്ലമി, ഹാരിസ് സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ ഐ.സി.എഫ് സര്‍വീസ് ടീം രംഗത്തുണ്ട്. സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്‍ അസീസിന്റെ ആകസ്മിക വിയോഗത്തില്‍ ഐ.സി.എഫ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Expatriate Malayalee social worker dies