#SaudiArabia | ഖത്തറിലേക്കും യുഎഇയിലേക്കും യാത്രാസമയം ഒരു മണിക്കൂർ കുറയും; സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു

#SaudiArabia | ഖത്തറിലേക്കും യുഎഇയിലേക്കും യാത്രാസമയം ഒരു മണിക്കൂർ കുറയും; സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു
Feb 27, 2024 05:54 PM | By MITHRA K P

റിയാദ്: (gccnews.com) സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിട്ടുന്ന പുതിയ റോഡ് ഗതാഗതത്തിന് തുറന്നു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോട് കൂടിയ റോഡ് ആകെ 19.9 കോടി റിയാൽ ചെലവിലാണ് റോഡ് ജനറൽ അതോറിറ്റി നിർമിച്ചത്.

റോഡുകൾ നിർമിക്കുന്നതിലും ഗതാഗത മാർഗങ്ങൾ വർധിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ഭരണകൂടത്തിെൻറ ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു. ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്ന പദ്ധതി നടപ്പാക്കുന്നതിൽ റോഡ് അതോറിറ്റി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു.

ഭരണകൂടം പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് നടപ്പാക്കുന്നു. രാജ്യത്തിലെ പ്രധാന, ബ്രാഞ്ച് റോഡ് ശൃംഖലകളുടെ നിർമാണം അതിലുൾപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.

ജുബൈൽ ഗവർണറേറ്റിലെ വ്യവസായിക നഗരവും മറ്റ് നിരവധി വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പുതിയ റോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ പറഞ്ഞു.

ഖത്തർ, യു.എ.ഇ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മണിക്കൂർ യാത്രാസമയം കുറയ്ക്കും. ട്രാൻസിറ്റ് ട്രക്കുകളുടെ പോക്ക് നഗരപ്രദേശത്തിന് പുറത്തുള്ള രാജ്യത്തിെൻറ അതിർത്തി ക്രോസിങുകളിലേക്കും പ്രദേശങ്ങളിലേക്കും എളുപ്പമാക്കും.

വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങ്ങുകളും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിക്ക് പുറമെ ജനറൽ റോഡ്‌സ് അതോറിറ്റിയുടെ ആക്ടിങ് സി.ഇ.ഒ എൻജി. ബദർ ബിൻ അബ്ദല്ല അൽദലാമിയും ഗതാഗത രംഗത്തെ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

#Travel #time #Qatar #UAE #reduced #one #hour #New #road #opened #SaudiArabia

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
Top Stories










News Roundup