#Saudi | സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു

#Saudi | സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു
Feb 27, 2024 11:15 PM | By MITHRA K P

സൗദി: (gccnews.com) ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്.

സൗദി പ്രത്യേക അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയൽ കോടതി അനുമതി ഉത്തരവ് നൽകുകയായിരുന്നു. തുടർന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഭീകരവാദ സംഘടനകൾ രൂപീകരിക്കുക, അവർക്ക് ധനസഹായം നൽകുക, ആശയവിനിമയം നടത്തുക, ദേശീയ സുരക്ഷ അപകടത്തിലാക്കുക എന്നീ കുറ്റങ്ങൾ‌ക്കാണ് ഇവരെ ശിക്ഷിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്.

വധ ശിക്ഷയ്ക്ക് വിധേയവരായവർ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി. 2023-ൽ 170 പേരെ വധിച്ചതിന് ശേഷം ഈ വർഷം 29 പേരെ വധിച്ചു. ഏകദേശം രണ്ട് വർഷം മുൻപ് ഒരു ദിവസം 81 പേരെ വധിച്ച നടപടിയെ ലോകം അപലപിച്ചിരുന്നു.

#Mass #execution #Saudi #again #Seven #people #killed #terrorism #case

Next TV

Related Stories
#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

Dec 26, 2024 07:47 PM

#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും...

Read More >>
#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

Dec 26, 2024 05:08 PM

#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

Dec 26, 2024 04:04 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ...

Read More >>
#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Dec 26, 2024 03:18 PM

#death | മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കലാകാരനായ വസന്തൻ ദീർഘകാലം കുവൈത്തിലും പിന്നീട് ഖത്തറിലും...

Read More >>
#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

Dec 26, 2024 02:13 PM

#death | മസ്‌തിഷ്‌കാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി കിങ് ഫഹദ് ആശുപത്രിയിൽ...

Read More >>
#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

Dec 26, 2024 01:46 PM

#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും...

Read More >>
Top Stories

News Roundup