കുവൈത്ത് സിറ്റി: (gccnews.com) സിക്സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒപ്പം കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ഒരു കാർ മറിയുകയും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തഹ്രീർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
#Car #accident #Kuwait #One #died