---
title: "#death | പുക ശ്വസിച്ച് മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "#body #expatriate #who #died #smoke #inhalation #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/188033/body-expatriate-who-died-smoke-inhalation-brought-home"
published_at: "2024-02-28T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65defa48938a9_death.jpg"
keywords: []
---

# #death | പുക ശ്വസിച്ച് മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **ബുറൈദ: **അൽഖസീം പ്രവിശ്യയിലെ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.

## Article Content

**ബുറൈദ: **അൽഖസീം പ്രവിശ്യയിലെ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.

പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച്​ മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവി​ന്റെ(38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലഖ്നോയിലെത്തിച്ചത്.

അവിടെ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന്​ മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/188033/body-expatriate-who-died-smoke-inhalation-brought-home)