അബുദബി: (gccnews.com) യുഎഇയിലെ സ്‌കൂളുകളിൽ 2024-25 പുതിയ അധ്യയന വർഷത്തിലേക്കുള്ള രജിസ്‌ട്രേഷൻ തീയതി പ്രഖ്യാപിച്ചു. മാർച്ച് നാലിന് രജിസ്‌ട്രേഷൻ ആരംഭിക്കും. മാർച്ച് 15വരെയാണ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി.
കിൻഡർ ഗാർഡൻ മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്‌ട്രേഷൻ നടക്കുക. ആദ്യമായി സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികൾ, സ്‌കൂളുകളിലേക്ക് പുതിയതായി ചേരുന്നവർ, സ്വകാര്യ സ്‌കൂളികളിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ, മറ്റു രാജ്യങ്ങളിൽ നിന്ന് ട്രാൻസ്ഫർ വഴി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ആഗ്രഹക്കുന്ന വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.
പറഞ്ഞിരിക്കുന്ന കാലയളിവിനുള്ളിൽ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ വിവരങ്ങളും അടങ്ങിയ രേഖകളും അപേക്ഷയും കൃത്യമായി സമർപ്പിക്കണം. തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങൾ കുട്ടികളുടെ താമസ സ്ഥലത്തിന് അടുത്തായിരിക്കണം. ഇഎസ്ഇ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
#registration #date #new #academic #year #UAE #announced