#NollCard | ദുബായിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു

#NollCard | ദുബായിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു
Feb 29, 2024 07:36 PM | By MITHRA K P

ദുബായ്: (gccnews.com) എമിറേറ്റിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നൽകുന്നത്.

സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാൻ്റീനുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണൽ ഓഫറുകളും നോൾ കാർഡുകൾ ഉപയോ​ഗിച്ച് ലഭിക്കുന്നതാണ്.

പുതിയ അധ്യയന വർഷം മുതൽ പുതിയ കാർഡ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഓട്ടോമേറ്റഡ് കളക്ഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സലാ അൽമർസൂഖി പറഞ്ഞു.

നോൾ പേ ആപ്പ് വഴി വിദ്യാർത്ഥികൾക്ക് കാർഡിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് കാർഡ് വീട്ടിൽ എത്തിക്കുന്നതാണ്. ഒരു സ്റ്റുഡന്റ് നോൾ കാർഡ് ഉള്ള വിദ്യാർത്ഥിക്ക് പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

ദുബായിൽ നിരവധി വിദ്യാർത്ഥികളാണ് പൊതുഗതാഗതം ഉപയോഗിക്കുന്നത്. നിലവിൽ, വിദ്യാർത്ഥികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡിയും വിദ്യാർത്ഥി ഐഡിയും സമർപ്പിക്കുമ്പോൾ നീല കാർഡ് ലഭിക്കും. അതിൽ അവരുടെ പേരും ഫോട്ടോകളും ഉണ്ടാകും.

പുതിയ നോൾ കാർഡ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഐഎസ്ഐസി ആനുകൂല്യങ്ങൾ, സേവനങ്ങൾ, ഡിസ്കൗണ്ടുകൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാർത്ഥി ഐഡി കാർഡായും പ്രവർത്തിക്കും.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ഐഎസ്ഐസി അസോസിയേഷനും മേന ട്രാൻസ്‌പോർട്ട് കോൺഗ്രസും എക്‌സിബിഷനും തമ്മിൽ പുതിയ കാർഡ് പുറത്തിറക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു.

മെട്രോ, ട്രാം, ബസുകൾ, മറൈൻ ഗതാഗതം എന്നിവയുൾപ്പെടെ ആർടിഎയുടെ പൊതുഗതാഗത ശൃംഖല വഴിയുള്ള വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ സമ്പന്നമാക്കുന്നതിലാണ് പങ്കാളിത്തം ഊന്നൽ നൽകുന്നതെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ് പറഞ്ഞു.

ചില്ലറ വിൽപ്പന സ്റ്റോറുകളിലും സ്കൂൾ, യൂണിവേഴ്സിറ്റി കാൻ്റീനുകളിലും പേയ്‌മെൻ്റുകൾ നടത്താനും കാർഡ് ഉപയോ​ഗക്കാമെന്നും അദ്ദേഹം പറഞ്ഞു.

#new #NollCard #announced #offers #special #benefits #students #Dubai

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories