---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #Oman #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/188410/expatriate-malayali-died-oman-due-heartattack"
published_at: "2024-02-29T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e098091e64e_y6.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [** ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​: [** ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു.

മുഖത്തലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49) ആണ്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപമാണ് കുടുംബ വസതി. പിതാവ്​: ബാലകൃഷ്ണപിള്ള.

മാതാവ്​: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കൾ: നന്ദന, ഹരിനന്ദൻ. മൃതദേഹം നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/188410/expatriate-malayali-died-oman-due-heartattack)