ദുബൈ: (gccnews.com) രാജ്യത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). മാർച്ച് നാല് മുതൽ ആറുവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം. തെക്കുപടിഞ്ഞാറുനിന്ന് വ്യാപിക്കുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം.
തെക്ക് ഭാഗത്ത് അന്തരീക്ഷ താപനില കുറയും. ഇതേ സമയം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നും.അറബിക്കടലിലെയും ഒമാൻ കടലിലെയും മേഘങ്ങളോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനും ഇടയാക്കുമെന്ന് എൻ.സി.എം അറിയിച്ചു.
കഴിഞ്ഞ മാസം 10ന് ആരംഭിച്ച ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്.അൽ ഐൻ ഉൾപ്പെടെയുള്ള മേഖലകളിലാണ് ആലിപ്പഴ വർഷം ഉണ്ടായത്. രാജ്യവ്യാപകമായി കനത്ത മഴയും ഉണ്ടായിരുന്നു. ഷാർജയിലെ കൽബയിലും മറ്റും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു
#heavyrain #Domestic #weather #observatory #early #warning #Dubai