റിയാദ്: ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്. ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള ഇനി മുതല്‍ നിര്‍ബന്ധമാണ്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആവര്‍ത്ത ഉംറകള്‍ക്കിടയിലെ ഇടവേള നിബന്ധന എടുത്തുകളഞ്ഞിരുന്നു. ഒന്ന് പൂര്‍ത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാന്‍ കഴിയുമായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഉംറക്ക് ശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്ത് നില്‍ക്കേണ്ടിവരും.
Permission to perform a second Umrah after one only after 10 days