#closed |ദു​ബൈ​യി​ൽ :മൂ​ന്ന്​ കാ​ർ വാ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

#closed |ദു​ബൈ​യി​ൽ :മൂ​ന്ന്​ കാ​ർ വാ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി
Mar 26, 2024 08:52 AM | By Meghababu

ദു​ബൈ:(gcc.truevisionnews.com) ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ അ​ട​ച്ചു​പൂ​ട്ടി​ച്ച​ത്​ മൂ​ന്ന്​ കാ​ർ വാ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ. സാ​മ്പ​ത്തി​ക, ടൂ​റി​സം വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

2023ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളും ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ഒ​രു സ്ഥാ​പ​ന​വു​മാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. നി​യ​മ​ലം​ഘ​ന​ത്തി​​ന്‍റെ തീ​വ്ര​ത അ​നു​സ​രി​ച്ച്​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ പി​ഴ ഈ​ടാ​ക്കു​ക. 10,000 ദി​ർ​ഹ​മാ​ണ്​ മി​നി​മം പി​ഴ. പി​ഴ​വ്​ ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ​ത്തു​ക ഇ​ര​ട്ടി​യാ​കും.

അ​തോ​ടൊ​പ്പം സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി​യും എ​ടു​ക്കു​മെ​ന്ന്​ സാ​മ്പ​ത്തി​ക, ടൂ​റി​സം ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ​ ഉ​പ​ഭോ​ക്​​തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ്​ അ​ലി മൂ​സ പ​റ​ഞ്ഞു. ദു​ബൈ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ക​സ്റ്റ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ്​ ഫെ​യ​ർ ട്രേ​ഡ്​ അ​ടു​ത്തി​ടെ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ ഡെ​പ്പോ​സി​റ്റി തു​ക 30 ദി​വ​സ​ത്തി​ന​കം ഉ​പ​ഭോ​ക്​​താ​വി​ന്​ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​ത്​ പാ​ലി​ക്കു​ന്ന​തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ വീ​ഴ്ച​വ​രു​ത്തു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ർ വാ​ട​ക​ക്ക്​ എ​ടു​​​ക്കു​മ്പോ​ൾ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി വ്യ​ക്​​ത​മാ​യ ക​രാ​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ലി മൂ​സ നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, 2022ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കാ​ർ വാ​ട​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 23.7 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്. ഇ​തേ വ​ർ​ഷം ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 78,000 ആ​ണ്. തൊ​ട്ടു മു​മ്പു​ള്ള വ​ർ​ഷം ഇ​ത്​ 69,000 ആ​യി​രു​ന്നു.

#Dubai #Three #car #rental #agencies #closed #down

Next TV

Related Stories
#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

May 6, 2024 02:08 PM

#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്....

Read More >>
#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

May 6, 2024 11:35 AM

#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
Top Stories

News Roundup