---
title: "#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ "
english_title: "#Young #woman #arrested #case #killing #six-#month-#old #baby"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195250/young-woman-arrested-case-killing-six-month-old-baby"
published_at: "2024-03-29T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606483e09a15_vv.jpg"
keywords: []
---

# #Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [ **ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ.

## Article Content

**മ​നാ​മ: [ **ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ.

ത​ന്‍റെ ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പ​രി​ച​രി​ക്കാ​നാ​യി ഏ​ൽ​പി​ച്ചി​രു​ന്ന സു​ഹൃ​ത്താ​ണ്​ മ​ന​പ്പൂ​ർ​വം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്​ മാ​താ​വ്​ ന​ബീ​ഹ്​ സാ​ലി​ഹ്​ പൊ​ലീ​സ്​ ​സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഏ​ഷ്യ​ക്കാ​രി​യാ​യ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. കു​ട്ടി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണു​​ മ​രി​ച്ചെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക മൊ​ഴി.

വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്​ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ക​ര​ച്ചി​ൽ നി​ർ​ത്തു​ന്ന​തി​ന്​ വേ​ണ്ടി ത​ല​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി മ​രി​ച്ചു. ​കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​ൽ മാ​താ​വി​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യു​ടെ കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​ർ ര​ണ്ടു​പേ​രും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195250/young-woman-arrested-case-killing-six-month-old-baby)