Featured

#Ramadan | റമദാൻ അവസാന പത്തിലേക്ക്; ഭക്തിസാന്ദ്രമായി പള്ളികൾ

News |
Mar 31, 2024 12:45 PM

മനാമ: (gccnews.com) റമദാൻ അവസാന പത്തിലെത്തിയതോടെ കൂടുതൽ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ.

റമദാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളായാണ് അവസാന പത്തുദിനങ്ങളെ കാണുന്നത്. റമദാനിലെ ആദ്യ പത്ത് അനുഗ്രഹത്തിന്റെയും രണ്ടാം പത്ത് പാപമോചനത്തിന്റേതും അവസാന പത്ത് നരകമോചനത്തിനുമുള്ളതാണെന്നാണ് വിശ്വാസം.

ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളുമായി റമദാനിലെ അവസാന നാളുകളിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍ അവസാന പത്തിലാവാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

ഇനിയുള്ള നാളുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും കൂടുതല്‍ സജീവമാകും.

വിശ്വാസികളുടെ രാത്രികൾ പ്രാർഥനാ മുഖരിതമാകും.

രാജ്യത്തെ മിക്ക പള്ളികളിലും നൂറുകണക്കിന് വിശ്വാസികൾ ഞായറാഴ്ച പാതിരാ നമസ്കാരത്തിന് അണിനിരന്നു. വിശ്വാസികൾക്ക് വിപുലസജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

#Ramadan #last #ten; #Churches #devotion

Next TV

Top Stories