#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി
May 6, 2024 07:24 PM | By Athira V

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്‍റെ മൃതദേഹം ഖബറടക്കി.

പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകന്‍ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിൽ അമ്മയുമായി വഴക്കിട്ട ശേഷമാണ് കുട്ടി ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു.

തുടർന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പാകിസ്ഥാനി ദമ്പതികളുടെ രണ്ട് ആൺ മക്കളിൽ മൂത്തയാളായിരുന്നു മരണപ്പെട്ട ഇബ്രാഹിം മുഹമ്മദ്.

അജ്മാനിലെ അൽ ഖോർ ടവറിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഹൃദയഭേദകമായ വാർത്തയാണ് പൊലീസിൽ നിന്ന് ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ അച്ഛൻ സാമൂഹിക മാധ്യമങ്ങളിളൂടെ അഭ്യർത്ഥന നടത്തുകയും ചെയ്തു.

#pakistani #17year #old #boy #ajman #laid #rest #uae

Next TV

Related Stories
#BahrainAirport | പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ക; ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം

Nov 27, 2024 09:02 PM

#BahrainAirport | പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ക; ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം

ചെ​റി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ആ​ണെ​ങ്കി​ൽ പോ​ലും അ​വ വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ അ​ത​ട​ച്ച് തീ​ർ​ത്ത​തി​നു​ശേ​ഷം മാ​​ത്രം...

Read More >>
#farooqyusafalmoyadhu | മലയാളികൾക്ക്  അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ്  വിടവാങ്ങി

Nov 27, 2024 03:22 PM

#farooqyusafalmoyadhu | മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ് വിടവാങ്ങി

മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു....

Read More >>
#arrest |  ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും;  പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

Nov 27, 2024 01:15 PM

#arrest | ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ്...

Read More >>
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
Top Stories

News Roundup