#phonepay |യുഎഇയിലെ പ്രവാസികൾക്ക് ഇനി ഫോൺ പേ ഉപയോഗിച്ച് പണം നൽകാം; ഇടപാടുകൾ ഇന്ത്യൻ രൂപയിൽ, യുഎഇ ഫോൺ നമ്പർ മതി

#phonepay |യുഎഇയിലെ പ്രവാസികൾക്ക് ഇനി ഫോൺ പേ ഉപയോഗിച്ച് പണം നൽകാം; ഇടപാടുകൾ ഇന്ത്യൻ രൂപയിൽ, യുഎഇ ഫോൺ നമ്പർ മതി
Apr 2, 2024 09:12 AM | By Susmitha Surendran

ദുബൈ:  (gcc.truevisionnews.com)   യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവ‍ർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം.

ഏതാനും ദിവസം മുമ്പ് തന്നെ ഇത് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇനി മുതൽ കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും.

യുഎഇയിലെ പ്രധാന ബാങ്കുകളിലൊന്നായ മശ്‍രിഖിന്റെ നിയോപേ ടെർമിനലുകളിലൂടെയാണ് യുപിഐ ഇടപാടുകൾക്ക് അവിടെ സാധ്യമാവുന്നത്.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിയോപേ സംവിധാനം ലഭ്യമാണ്. ഇത് സംബന്ധിച്ച് ബാങ്കും ഇന്ത്യയിലെ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്‍മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇന്റർനാഷണ‌ൽ പേയ്മെന്റ്സ് ലിമിറ്റഡും (എൻ.ഐ.പി.എൽ) തമ്മിൽ 2021ൽ തന്നെ കരാറായിരുന്നു.

ഈ സഹകരണത്തിലെ സാധ്യതയാണ് ഇപ്പോൾ ഫോൺപേ ഉപയോഗപ്പെടുത്തിയത്. മശ്‍രിഖ് ബാങ്കിന്റെ പേയ്മെന്റ് ടെർമിനലുകൾ ഉപയോഗിക്കുന്നതിന് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയുണ്ടാക്കുകയായിരുന്നു.

സങ്കീർണതകളൊന്നുമില്ലാതെ ലളിതമായി യുഎഇയിലും ഫോൺപേ ഉപയോഗിക്കാം. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാം.

ഇടപാടുകൾ ഇന്ത്യൻ കറൻസിയിലായിരിക്കും നടക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി കറൻസി വിനിമയ നിരക്ക് കൂടി ഇടപാട് നടത്തുമ്പോൾ വ്യക്തമായി കാണിക്കും.

പ്രവാസികൾക്ക് തങ്ങളുടെ യുഎഇ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഫോൺപേ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. നിലവിലുള്ള നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആ‍ർ.ഒ) അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. തുടർന്ന് സാധാരണ പോലെ ഉപയോഗിക്കുകയും ചെയ്യാം.

#Expatriates #UAE #now #pay #using #PhonePay

Next TV

Related Stories
#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

May 6, 2024 02:08 PM

#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്....

Read More >>
#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

May 6, 2024 11:35 AM

#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
Top Stories

News Roundup