---
title: "#abandoned | ന​വ​ജാ​ത ശി​ശു​വി​നെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി "
english_title: "#Newborn #baby #found #abandoned #church"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196890/newborn-baby-found-abandoned-church"
published_at: "2024-04-05T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f95b5933a0_40.jpg"
keywords: []
---

# #abandoned | ന​വ​ജാ​ത ശി​ശു​വി​നെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി 

> **Lead Summary:** **ഷാ​ർ​ജ: [ **ന​വ​ജാ​ത ശി​ശു​വി​നെ ഷാ​ർ​ജ​യി​ലെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

**ഷാ​ർ​ജ: [ **ന​വ​ജാ​ത ശി​ശു​വി​നെ ഷാ​ർ​ജ​യി​ലെ പ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​ൽ മ​ജാ​സ്​ 1ലെ ​പ​ള്ളി​യി​ൽ സ്ത്രീ​ക​ൾ ന​മ​സ്ക​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ്​ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ്​ സം​ഭ​വം.

സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ ന​മ​സ്ക​രി​ക്കാ​നാ​യി പോ​കു​മ്പോ​ൾ സ്ത്രീ​ക​ൾ ന​മ​സ്ക​രി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്ന്​ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​​ദ്ദേ​ഹം ഷാ​ർ​ജ പൊ​ലീ​സി​ലെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സു​മാ​യി ഉ​ട​ൻ പ​ള്ളി​യി​ൽ എ​ത്തി​യ പൊ​ലീ​സ്​ കു​ട്ടി​യെ എ​ടു​ത്ത്​ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യാ​യ​തി​നാ​ൽ ഐ.​സി.​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ഫ്രി​ക്ക​ൻ വം​ശ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ശി​ശു​സം​ര​ക്ഷ​ണ ക​മ്മി​റ്റി​ക്ക്​ കൈ​മാ​റാ​നാ​ണ്​ തീ​രു​മാ​നം.

അ​തി​ന്​​ മു​മ്പ്​ കു​ട്ടി​ക്ക്​ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യും പൂ​ർ​ണ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും പൊ​ലീ​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196890/newborn-baby-found-abandoned-church)