കുവൈത്ത് സിറ്റി: (gccnews.com) സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്കെതിരെ ജനറൽ ഫയർ ഫോഴ്സ് നടപടി.
കാപിറ്റൽ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ എന്നിവ ഇവ ലംഘിച്ചതായി അധികൃതർ ചൂണ്ടികാട്ടി.
ചൂടുകാലത്ത് രാജ്യത്ത് സ്ഥാപനങ്ങളിലും വാഹനങ്ങളിലും തീപിടിത്തം കണ്ടുവരാറുണ്ട്.
ഇവ ഒഴിവാക്കാനായി അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ജനറൽ ഫയർ ഫോഴ്സ് സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷവും നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. സമൂഹ സുരക്ഷ കണക്കിലെടുത്താണ് നടപടി.
#General #establishments #following #safety #procedures #Fireforceacted