Featured

#onion |യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ

News |
Apr 6, 2024 01:15 PM

അബുദാബി: (gcc.truevisionnews.com)   യുഎഇയിലേക്ക് സവാള കയറ്റുമതിക്ക് ഇന്ത്യ വീണ്ടും അനുമതി നല്‍കി.

ബുധനാഴ്ചയാണ് നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് വഴി യുഎഇയിലേക്ക് 10,000 ടണ്‍ സവാള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

ഇതോടെ യുഎഇയില്‍ സവാള വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇന്ത്യ യുഎഇയിലേക്ക് 14,400 ടണ്‍ സവാള കയറ്റുമതിക്ക് അനുമതി നല്‍കിയത്.

ഇത് കൂടാതെയാണ് 10,000 ടണ്‍ അധികമായി കയറ്റുമതി ചെയ്യുന്നത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

ലോകത്തെ ഏറ്റവും വലിയ സവാള കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

#India #again #allowed #onion #export #UAE.

Next TV

Top Stories










News Roundup