#rain |ഇന്ന് 3 മണി മുതൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും, പെട്ടെന്നുള്ള പ്രളയത്തിന് സാധ്യത; അറിയിപ്പുമായി ഒമാൻ സിഎഎ

#rain |ഇന്ന് 3 മണി മുതൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും, പെട്ടെന്നുള്ള പ്രളയത്തിന് സാധ്യത; അറിയിപ്പുമായി ഒമാൻ സിഎഎ
Apr 14, 2024 06:18 AM | By Susmitha Surendran

മസ്കത്ത്: ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച (2024 ഏപ്രിൽ 14) ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പുലർച്ചെ മൂന്ന് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

രാജ്യത്തെ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന ഗവർണറേറ്റകളിലാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്.

30 മില്ലീമീറ്റർ മുതൽ 120 മില്ലീമീറ്റർ വരെയുള്ള തീവ്രതയിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ പലയിടങ്ങളിലും ഇത് പെട്ടെന്നുള്ള പ്രളയങ്ങൾക്കും (Flash fled) വാദികൾ നിറഞ്ഞൊഴുകാനും കാരണമാവുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അതേസമയം തന്നെ അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും വിവിധ തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുമുണ്ട്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച 15 മുതൽ 45 നോട്സ് വരെ (മണിക്കൂറിൽ 28 മുതൽ 85 കിലോമീറ്റർ വരെ) വേഗത്തിൽ ശക്തമായ കാറ്റ് ഉണ്ടായേക്കും.

ഒമാൻ തീരത്തും മുസന്ദം ഗവർണറേറ്റിലും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജാഗ്രതാ നിർദേശം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചിരിക്കുകയാണ്.

കനത്ത മഴയുള്ള സമയത്ത് റോഡിലെ ദൂരക്കാഴ്ചാ പരിധി കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ന്യൂന മർദം കാരണമായി സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂന്ന് ദിവസം കൂടി നിലനിൽക്കാനാണ് സാധ്യത.

#Heavy #rain #wind #thundershowers #from #3pm #today #risk #flash #flooding #Oman #CAA #notification

Next TV

Related Stories
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Apr 29, 2024 10:52 AM

#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read More >>
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

Apr 28, 2024 05:16 PM

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന...

Read More >>
Top Stories