മസ്കത്ത്: കനത്ത മഴയുടെ പശ്ചാതലതതിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവുന്നതാണെന്നും അധികൃതർ വ്യകതമാക്കി.
കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു.
#Heavy #rain #Schools #Oman #remain #closed #tomorrow