അസീർ: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അസീറിൽ കുഴഞ്ഞു വീണു മരിച്ചു. മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്.
അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹറമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം.
മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന. മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
#native #kozhikode #passed #away #saudiarabia