അൽഐൻ: (gccnews.com) കാസർഗോഡ്, നീലേശ്വരം പടന്നക്കാട് സ്വദേശി വേലികോത്ത് മുഹമ്മദ് കുഞ്ഞി (56) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി.
വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
അൽഐനിലെ അഡ്വക്കേറ്റ് ഖാലിദ് മജീദ് ഓഫീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഷൈമ. മക്കൾ: സൽമാൻ(ജപ്പാൻ), ഷമ്മാസ്, ഷഹദ്. പിതാവ്: പരേതനായ സി.കെ. മൊയ്തു, മാതാവ്: പരേതയായ ബീഫാത്തിമ.
നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അൽഐനിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇദ്ദേഹം അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു.
#Heartattack:#Expatriate #Malayali #died #AlAin