#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി
Apr 19, 2024 05:33 PM | By Aparna NV

 ദുബായ്: (gcc.truevisionnews.com) ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി.

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.

കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങൾ വഴിതിരിച്ചുംവിട്ടു.

വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് അതാത് എയർലൈനുകളുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച ആരംഭിച്ച മഴയെത്തുടർന്ന് റൺവേയിൽ വെള്ളം കയറിയതിന് പിന്നാലെയാണ് ക്രമീകരണങ്ങൾ. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ യു.എ.ഇയിലെ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ദുബായ് വിമാനത്താവളത്തിലുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

24x7 പ്രവർത്തിക്കുന്ന +971501205172, +971569950590, +971507347676, +971585754213 നമ്പറുകൾ എംബസി തങ്ങളുടെ ഔദ്യോ​ഗിക എക്സ് പേജ് വഴി പുറത്തുവിട്ടു.

#Non #emergency #travel #through #Dubai #airport #rescheduled #IndianEmbassy

Next TV

Related Stories
#TeachingLicense | സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു

May 22, 2024 08:19 PM

#TeachingLicense | സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു

പകരം അധ്യാപകർക്ക് അതത് രാജ്യങ്ങളിലെ സർവകലാശാലകളിലെ അംഗീകൃത അക്കാദമിക് സെന്ററുകളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മൂന്ന് വർഷത്തെ സമയം...

Read More >>
#trafficfine | ട്രാഫിക് പിഴകളിൽ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളും ഇളവിൽ ഉൾപെടും

May 22, 2024 05:27 PM

#trafficfine | ട്രാഫിക് പിഴകളിൽ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളും ഇളവിൽ ഉൾപെടും

പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ...

Read More >>
#arrest | മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു; ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ

May 22, 2024 05:19 PM

#arrest | മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു; ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ

ഒരു മിനറല്‍ വാട്ടര്‍ കുപ്പിയിലാക്കിയ, പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും...

Read More >>
#Binu | ഏ​ഴ് വ​ര്‍ഷ​ത്തെ ദു​രി​ത​ത്തി​ന്​ വി​ട; ബി​നു നാ​ട​ണ​യു​ന്നു

May 22, 2024 03:54 PM

#Binu | ഏ​ഴ് വ​ര്‍ഷ​ത്തെ ദു​രി​ത​ത്തി​ന്​ വി​ട; ബി​നു നാ​ട​ണ​യു​ന്നു

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ സ്‌​നേ​ഹ​പൂ​ര്‍വം ചേ​ര്‍ത്തു​പി​ടി​ച്ച ഐ.​സി.​എ​ഫി​നോ​ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​ന്ന്...

Read More >>
#FoodSafetyAuthority | നിയമ ലംഘനം: മുസഫയിലെ സൂപ്പര്‍മാര്‍ക്കറ്റ് ​ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി അ​ട​പ്പി​ച്ചു

May 22, 2024 03:39 PM

#FoodSafetyAuthority | നിയമ ലംഘനം: മുസഫയിലെ സൂപ്പര്‍മാര്‍ക്കറ്റ് ​ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി അ​ട​പ്പി​ച്ചു

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടാ​ല്‍ 800555 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ദമാമില്‍ മരിച്ചു

May 21, 2024 08:06 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ദമാമില്‍ മരിച്ചു

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധിക്യതരുടേയും സാമൂഹ്യ...

Read More >>
Top Stories

News Roundup