മസ്കത്ത്: മസ്കത്തിൽനിന്നും നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ് മരിച്ചത്.
വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യഎക്സ്പ്രസിന്റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ട് വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്. ഇതിന് മുമ്പ് സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്. പിതാവ്: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.
#vadakara #native #died #oman