മസ്കറ്റ്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്‌മെൻറ് അറസ്റ്റ് ചെയ്തത്.
ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്.
കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
#two #arrested #oman #human #trafficking