മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ് മരിച്ചത്.
മസ്കത്ത് ഗാലയിൽ ആറ് വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് : ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ: ഷാഫി, സെലീന, സൗമ്യ .
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെൽഫെയർ സമിതി അറിയിച്ചു.
#kollan #native #died #oman