#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം
May 7, 2024 05:06 PM | By Susmitha Surendran

(gcc.truevisionnews.com) ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്തു കഴിയുന്നെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ കഴിയുന്നത്.

ഇവരിൽ ഭൂരിപക്ഷവും ഏജന്റുമാർ നൽകിയ ലഹരിമരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്നു രക്ഷിതാക്കൾ പറയുന്നു. ഏജന്റുമാർ ജോലി വാഗ്ദാനം ചെയ്ത്, വീസയ്ക്ക് പണം വാങ്ങാതെ ഖത്തറിലേക്കു കയറ്റിവിടുന്ന യുവാക്കളുടെ കയ്യിൽ, ബന്ധുക്കൾക്കു നൽകാനെന്നു പറഞ്ഞു നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊടുത്തുവിടുന്നത്.

യുവാക്കൾ പിടിക്കപ്പെട്ടാൽ, അവരെ കൂട്ടിക്കൊണ്ടു പോകാൻ വിമാനത്താവളത്തിലെത്തുന്നവർ മുങ്ങും. അതോടെ ഒറ്റപ്പെടുന്ന യുവാക്കൾ ലഹരിക്കടത്തുകാരായി മുദ്ര കുത്തപ്പെട്ട് ജയിലിലാകും.

ഭാഷയറിയാത്തതിനാൽ എന്താണു സംഭവിച്ചതെന്നുപോലും അവർക്കു പറയാനുമാവില്ല. മിക്കവർക്കും 10 വർഷം ശിക്ഷ ലഭിക്കും.

ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള അവകാശ സംരക്ഷണം നടക്കുന്നില്ലെന്നും ജയിലിൽ കഴിയുന്ന മലയാളി യുവാക്കൾ കൂട്ട നിരാഹാരം തുടങ്ങിയെന്നും ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഭാരവാഹികളും ജയിലിലായ യുവാക്കളുടെ കുടുംബാംഗങ്ങളും പറയുന്നു.

ഇവരുടെ മോചനത്തിനായി ഇന്ത്യൻ പ്രവാസി മൂവ്മെന്റും കുടുംബാംഗങ്ങളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

നീതി നിഷേധത്തിനെതിരെ ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ആർ.ജെ.സജിത്ത് അറിയിച്ചു.

#About #500 #Malayalis #Qatar #Jail #demanded #Center #should #try #for #release

Next TV

Related Stories
#arrest |  ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും;  പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

Nov 27, 2024 01:15 PM

#arrest | ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ്...

Read More >>
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
Top Stories

News Roundup