#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്
May 17, 2024 07:19 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്ക് കുവൈത്തില്‍ മുന്നറിയിപ്പ്.

പൊതുസ്വത്ത് കൈയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ഫീൽഡ് പരിശോധനകളുടെ വിവരങ്ങള്‍ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ വയലേഷന്‍സ് റിമൂവല്‍ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രിയാണ് വെളിപ്പെടുത്തിയത്.

ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഖൈത്താൻ ഏരിയയിൽ ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കവിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

ഇത്തരം 13 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിക്ഷേപ, വാണിജ്യ മേഖലകളിലെ കൈയേറ്റങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് നിയമലംഘനങ്ങൾ വേഗത്തിൽ പരിഹരിക്കാന്‍ റെഗുലേറ്ററി ഏജൻസികൾ അഭ്യർത്ഥിച്ചു.

#Kuwait #warns #cafes #operating #proper #license

Next TV

Related Stories
#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

Jun 18, 2024 05:04 PM

#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ...

Read More >>
  #custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

Jun 18, 2024 02:12 PM

#custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ...

Read More >>
#death |  ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

Jun 18, 2024 07:13 AM

#death | ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

Jun 17, 2024 09:38 PM

#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ...

Read More >>
#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Jun 17, 2024 07:59 PM

#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്....

Read More >>
Top Stories

Entertainment News