---
title: "#umrahvisa | ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം"
english_title: "#people #umrah #visa #cant #perform #hajj #said #ministry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206193/people-umrah-visa-cant-perform-hajj-said-ministry"
published_at: "2024-05-19T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649a5b47a356_hajj.jpg"
keywords: []
---

# #umrahvisa | ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​.

കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. പ്രത്യേകിച്ച് മസ്​ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്​. അല്ലാത്തപക്ഷം നിയമനടപടി നേരി​േടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ്​ തീവ്രശ്രമം തുടരുകയാണ്​. മക്കക്കടുത്തുള്ള ചെക്ക്​ പോസ്​റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്​.

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ്​ പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​. വ്യാജ ഹജ്ജ്​ പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പൊലീസ്​ പിടിയിലായിട്ടുണ്ട്​.

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നത്​ ഉൾപ്പടെ നിയമ ലംഘം നടത്തുന്നവർക്കുള്ള പിഴശിക്ഷ ദുൽഖഅദ്​ 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ്​ 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206193/people-umrah-visa-cant-perform-hajj-said-ministry)