#MalkaRoohiMedicalFund | ടർബോ ജോസും സംഘവും ദോഹയിൽ; മൽകാ റൂഹി ചികിത്സാ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി

#MalkaRoohiMedicalFund | ടർബോ ജോസും സംഘവും ദോഹയിൽ; മൽകാ റൂഹി ചികിത്സാ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി
May 19, 2024 03:22 PM | By VIPIN P V

(gccnews.com) പുതിയ ചിത്രം ടർബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയിൽ വൻ വരവേൽപ്.

വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളിൽ നടന്ന പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.

ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് വൺ രോഗം ബാധിച്ച പിഞ്ചുകുഞ്ഞ് മൽഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണം വിജയമാക്കാൻ ഖത്തർ മലയാളികൾ പരമാവധി ശ്രമിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.

ടർബോ ടീമിന്റെ സംഭാവനയുടെ ചെക്ക് മമ്മൂട്ടി ഖത്തർ ചാരിറ്റിക്ക് പ്രതിനിധിക്ക് കൈമാറി. മമ്മൂട്ടിക്ക് പുറമേ സമദ് ട്രൂത്ത്, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് തുടങ്ങിയവരും പങ്കെടുത്തു.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ടർബോ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

മമ്മൂട്ടിക്കു പുറമേ രാജ് ബി ഷെട്ടി, സുനിൽ, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ്, ബിന്ദു പണിക്കർ, ജനാർദ്ദനൻ, സിദ്ദീഖ്, ശബരീഷ് വർമ, ആദർശ് സുകുമാരൻ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ,

വിനീത് തട്ടിൽ, സണ്ണി വെയ്ൻ, നിരഞ്ജന അനൂപ്, ജോണി ആന്റണി തുടങ്ങി വൻ താരനിരയാണ് ടർബോയിൽ എത്തുന്നത്. ജൂൺ 23ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

#Turbo #Joes #crew #Doha; #Mammootty #handedover #amount #MalkaRoohiMedicalFund

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories