#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം
May 19, 2024 07:51 PM | By Athira V

യാംബു: സൗദിയിലുണ്ടായ ബസ് അപകടത്തിൽ അറബ് വംശജരായ 14 പേർ മരിച്ചു. സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വിസ പുതുക്കുന്നതിനായി ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് ചില അറബ് രാജ്യങ്ങളിലെ പൗരന്മാരെയും കൊണ്ട് ജോർദാനിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ശനിയാഴ്ച വൈകീട്ടോടെയാണ് യാംബുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും മറ്റുമുള്ള യാത്രക്കാരെയും കൂട്ടി ബസ് പുറപ്പെട്ടത്.

യാംബുവിൽ ജോലി ചെയ്തിരുന്ന നിരവധി ഈജിപ്ഷ്യൻ കുടുംബങ്ങളും കുട്ടികളും വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. യാംബു അൽ ശിഫ ആശുപത്രിയിൽ ജോലിചെയ്യുന്ന ഈജിപ്ത് സ്വദേശിനിയുടെ രണ്ടു മക്കളും അപകടത്തിൽ മരിച്ചതായി വിവരമുണ്ട്.

മരിച്ചവരിൽ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നുള്ള വിവരം മാത്രമാണ് അറിയുന്നത്. അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.

ബസ് ഡ്രൈവർ ഉറങ്ങിയതാവാം ബസ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. പരിക്ക് പറ്റിയവരെ ഉംലജിലേയും അൽ വജ്ഹിലെയും ആശുപത്രികളിലേക്ക് ഉടൻ മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മരിച്ചവരിൽ ഏറെയും വിദ്യാർഥികളും കുട്ടികളുമാണെന്നും പരിക്കേറ്റവരിൽ അധികപേരും ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അപകട സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

#bus #accident #saudi #14 #people #arab #origin #died

Next TV

Related Stories
#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

Jun 15, 2024 10:51 PM

#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് നേരത്തെ തന്നെ...

Read More >>
#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 15, 2024 10:11 PM

#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു...

Read More >>
#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

Jun 15, 2024 10:04 PM

#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരിന്റെ...

Read More >>
#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

Jun 15, 2024 09:01 PM

#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി...

Read More >>
#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

Jun 15, 2024 07:14 PM

#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം...

Read More >>
#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

Jun 15, 2024 12:54 PM

#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു...

Read More >>
Top Stories