#missingcase | ദുബൈയിൽ കാണാതായ പ്രവാസി മലയാളിയെ അവശ നിലയിൽ കണ്ടെത്തി

#missingcase | ദുബൈയിൽ കാണാതായ പ്രവാസി മലയാളിയെ അവശ നിലയിൽ കണ്ടെത്തി
May 21, 2024 07:26 AM | By Athira V

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്.

ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്. ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകിയിരുന്നു.

ഒരു മാസമായിട്ടും ഷാജുവിനെകുറിച്ച് വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി.

ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികൾ പലപ്പോഴായി വിവരം നൽകിയിരുന്നു.

എന്നാൽ, ശാരീരിക അവശതകളുള്ള ഇദ്ദേഹത്തെ കണ്ടെത്തി അധികൃതർക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ അൽഖൈൽ മേഖലയിൽ ഇദ്ദേഹത്തെ കണ്ടുവെന്ന വിവരത്തെ തുടർന്ന് സ്ഥാപനത്തിന്‍റെ പ്രതിനിധികളടക്കം എത്തി ഷാജുവിനെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശാരീരികബുദ്ധിമുട്ടുകളുള്ള ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം താമസസ്ഥലത്ത് എത്തിച്ചതായി അധികൃതർ പറഞ്ഞു.

#missing #perinthalmanna #native #found

Next TV

Related Stories
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
Top Stories

News Roundup

//Truevisionall