---
title: "#arrest | മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു; ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ"
english_title: "#one #expat #kuwaiti #citizen #arrested #drugs #possession"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206892/one-expat-kuwaiti-citizen-arrested-drugs-possession"
published_at: "2024-05-22T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ddbdfbf182_gcc.jpg"
keywords: []
---

# #arrest | മയക്കുമരുന്ന് കൈവശം സൂക്ഷിച്ചു; ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും ദുരുപയോഗം ചെയ്തതിനും ഒരു പ്രവാസിയെയും കുവൈത്തി പൗരനെയും അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും ദുരുപയോഗം ചെയ്തതിനും ഒരു പ്രവാസിയെയും കുവൈത്തി പൗരനെയും അറസ്റ്റ് ചെയ്തു.

ഇവരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഒരു ലഹരിമരുന്ന് ബാഗ്, ഒരു റോൾ ക്രിസ്റ്റൽ മെത്ത് അടക്കം പിടിച്ചെടുത്തിട്ടുണ്ട്.

ഒരു മിനറല്‍ വാട്ടര്‍ കുപ്പിയിലാക്കിയ, പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും കണ്ടെടുത്തു. അബു ഹലീഫ പ്രദേശത്ത് നിന്നാണ് സ്വദേശിയെ പിടികൂടിയത്.

പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ബാഗ് കൈവശം വെച്ചിരിക്കുകയായിരുന്നെന്ന് കണ്ടെത്തി. പ്രവാസിയെ അൽ ജലീബിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മദ്യവും ക്രിസ്റ്റൽ മെത്തും അടങ്ങിയ ബാഗും ഇയാളില്‍ നിന്ന് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206892/one-expat-kuwaiti-citizen-arrested-drugs-possession)