#trafficfine | ട്രാഫിക് പിഴകളിൽ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളും ഇളവിൽ ഉൾപെടും

#trafficfine | ട്രാഫിക് പിഴകളിൽ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളും ഇളവിൽ ഉൾപെടും
May 22, 2024 05:27 PM | By VIPIN P V

(gccnews.com) ഖത്തറിൽ ട്രാഫിക് പിഴകളിൽ ജൂൺ ഒന്ന് മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക.

മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം,ഖത്തറിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് റോഡ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് അനുമതി നേടിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ആഭ്യന്തര മന്ത്രാലയം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിബന്ധനകൾ : വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടാകരുത്. വാഹനത്തിൻറെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം.

പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം.

എക്സിറ്റ് പെര്മിറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട വാഹനങ്ങൾ : ജിസിസി രാജ്യങ്ങൾ ലക്ഷ്യസ്ഥാനമായി (എത്തുന്ന സ്ഥലം) ഉള്ള വാഹനങ്ങൾ- (അവയ്ക്ക് യാതൊരു ഗതാഗത ലംഘനങ്ങളും ഉണ്ടായിരിക്കരുത്, കൂടാതെ ഡ്രൈവർ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോ ആയിരിക്കണം). ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ.

#exemption #trafficfines; #Penalties #imposed #three #years #exempted

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories