#sauditrain|യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യു​മാ​യി സൗ​ദി ട്രെ​യി​ൻ

#sauditrain|യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യു​മാ​യി സൗ​ദി ട്രെ​യി​ൻ
May 23, 2024 09:58 AM | By Meghababu

ജി​ദ്ദ: (gccnews.in)ഈ ​വ​ർ​ഷം സൗ​ദി​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി റെ​യി​ൽ​വേ​സ് അ​റി​യി​ച്ചു.

2024 ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ ഇ​ന്‍റ​ർ​സി​റ്റി ട്രെ​യി​നു​ക​ൾ വ​ഴി 6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ർ യാ​ത്ര​ചെ​യ്ത​താ​യും 6 ദ​ശ​ല​ക്ഷം ട​ൺ ച​ര​ക്കു​ക​ൾ ക​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ലെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ട്രെ​യി​നു​ക​ൾ വ​ഴി​യു​ള്ള യാ​ത്രാ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ഗ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ ട്രെ​യി​നു​ക​ളി​ൽ ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തി​നു സം​ഭാ​വ​ന ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 1.7 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023 വ​ർ​ഷ​ത്തെ ക​ണ​ക്ക് താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 25.41ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്കാ​ണി​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ട്രെ​യി​നു​ക​ൾ​വ​ഴി കൊ​ണ്ടു​പോ​യ ച​ര​ക്കു​ക​ളു​ടെ അ​ള​വ് 6 ദ​ശ​ല​ക്ഷം ട​ണ്ണി​ല​ധി​കം വ​സ്തു​ക്ക​ളും വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ യി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 10.7ശ​ത​മാ​നം വ​ർ​ധ​ന​വ് ഇ​തു സൂ​ചി​പ്പി​ക്കു​ന്നു.

ട്രെ​യി​ൻ വ​ഴി​യു​ള്ള ച​ര​ക്കു നീ​ക്ക​ത്തി​ലു​ണ്ടാ​യ വ​ള​ർ​ച്ച വ​ഴി ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​മ്പി​ച്ച മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​ക്കി​യ​ത്. 20 ല​ക്ഷ​ത്തി​ലേ​റെ ലോ​റി​ക​ൾ റോ​ഡു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​നും രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ 30 ല​ക്ഷ​ത്തി​ലേ​റെ ബാ​ര​ൽ ലാ​ഭി​ക്കാ​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നും 'ഗൂ​ഡ്‌​സ് ട്രെ​യി​ൻ സ​ർ​വീ​സ്' ഉ​പ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം,

ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഗ​താ​ഗ​തം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​ങ്കാ​ളി​ത്തം എ​ന്നി​വ റെ​യി​ൽ​വേ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ കു​തി​പ്പി​ന് സ​ഹാ​യ​ക​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷ, സു​ര​ക്ഷാ നി​ല​വാ​രം വ​ർ​ധി​പ്പി​ക്ക​ൽ, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്ക​ൽ എ​ന്നി​വ​യി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​തി​നൊ​പ്പം, വ്യാ​വ​സാ​യി​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ പോ​ലു​ള്ള മ​റ്റു മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന ഗ​താ​ഗ​ത​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​ർ​ഗ​മാ​ണ് റെ​യി​ൽ​വേ വ​ഴി​യു​ള്ള ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ.

രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ട​ത്താ​നും സൗ​ദി റെ​യി​ൽ​വേ വ​ഴി ക​ഴി​ഞ്ഞ​താ​യും ഈ ​മേ​ഖ​ല​യി​ൽ ഇ​നി​യും വ​ൻ മു​ന്നേ​റ്റം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് സൗ​ദി റെ​യി​ൽ​വേ​സ് അ​തോ​റി​റ്റി.

#Saudi #train #record #increase #number #passengers

Next TV

Related Stories
#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 15, 2024 10:11 PM

#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു...

Read More >>
#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

Jun 15, 2024 10:04 PM

#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരിന്റെ...

Read More >>
#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

Jun 15, 2024 09:01 PM

#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി...

Read More >>
#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

Jun 15, 2024 07:14 PM

#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം...

Read More >>
#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

Jun 15, 2024 12:54 PM

#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു...

Read More >>
#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

Jun 15, 2024 11:44 AM

#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ്...

Read More >>
Top Stories


News Roundup