---
title: "#OnlineTradingScam | ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പ്​: ഏ​ഷ്യ​ൻ സം​ഘം ബ​ഹ്റൈ​നി​ൽ പി​ടി​യി​ൽ "
english_title: "#OnlineTradingScam: #AsianGroup #Arrested #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207043/onlinetradingscam-asiangroup-arrested-bahrain"
published_at: "2024-05-23T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664eefa26975e_vv.jpg"
keywords: []
---

# #OnlineTradingScam | ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പ്​: ഏ​ഷ്യ​ൻ സം​ഘം ബ​ഹ്റൈ​നി​ൽ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [ **ഓ​ൺ​ലൈ​നി​ലൂ​​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ പ​ബ്ലി​ക്​ ​​പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

## Article Content

**മ​നാ​മ: [ **ഓ​ൺ​ലൈ​നി​ലൂ​​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ പ​ബ്ലി​ക്​ ​​പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ​ണം ഓ​ൺ​ലൈ​നാ​യി അ​ട​ച്ച പ​ല​ർ​ക്കും പ​ര​സ്യ​ത്തി​ൽ കാ​ണി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ള​ല്ല ല​ഭി​ച്ച​തെ​ന്ന പ​രാ​തി പ്ര​കാ​ര​മാ​ണ്​ മു​ഹ​റ​ഖ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

തു​റ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന പെ​ട്ടി​ക​ളി​ലാ​ണ് ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്ത​ത്. തു​റ​ന്നു​നോ​ക്കു​മ്പോ​ൾ ഒ​ഴി​ഞ്ഞ പാ​ക്ക​റ്റു​ക​ളോ, വി​ല കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ളോ ആ​ണ്​ പ​ല​ർ​ക്കും ല​ഭി​ച്ച​ത്.

പ​രാ​തി ല​ഭി​ച്ച​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ പ്ര​തി​ക​ൾ​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നും കു​റ്റം ചെ​യ്​​ത​താ​യി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും കോ​ട​തി​ക്ക്​ കൈ​മാ​റാ​നും പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സ​മാ​ന​സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ​യും ഏ​ഷ്യ​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207043/onlinetradingscam-asiangroup-arrested-bahrain)