---
title: "#death | ഹൃദയാഘാതം; ഒമാനിൽ ​ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു "
english_title: "#heartattack #body #expatriate #Malayali #died #Oman #cremated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207092/heartattack-body-expatriate-malayali-died-oman-cremated"
published_at: "2024-05-23T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f25f6697d4_d0.jpg"
keywords: []
---

# #death | ഹൃദയാഘാതം; ഒമാനിൽ ​ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ ** ഹൃദയാഘാതത്തെ തുടർന്ന്​ ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം​ ഒമാനിൽ മറവുചെയ്തു.

## Article Content

**മസ്കത്ത്​: [ ** ഹൃദയാഘാതത്തെ തുടർന്ന്​ ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം​ ഒമാനിൽ മറവുചെയ്തു.

തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖിന്‍റെ (51) മയ്യിത്താണ്​ മസ്കത്ത്​ അമീറാത്ത് ഖബർസ്ഥാനിൽ മറവ്​ ചെയ്തത്​.

നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിലാണ്​ ഖബറടക്കിയത്​. പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ചു.

അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ മസ്കത്ത്‌ കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പായിരുന്നു ഇദ്ദേഹം ജയിലിലാകുന്നത്​.

സീബിൽ ​കുട്ടികളുടെ കളിപ്പാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്നു.

കോവിഡ്​ കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ്​ അറിയാൻ കഴിയുന്നത്​. ആറുവർഷമായിരുന്നു നാട്ടിലേക്ക്​ പോയിട്ട്​. പിതാവ്​: അഹമദ്​​ കുട്ടി. മാതാവ്​: കദീസ കുട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207092/heartattack-body-expatriate-malayali-died-oman-cremated)