#death | യാംബുവിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

#death | യാംബുവിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
May 24, 2024 08:14 PM | By Athira V

യാംബു: സൗദി യാംബുവിലെ മുൻ പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശി സൈനുദ്ദീൻ മുഹമ്മദ് ഫാസിൽ (68) നാട്ടിൽ അന്തരിച്ചു. 1984 മുതൽ 2005 വരെ യാംബു റോയൽ കമീഷനിലെ അമേരിക്കൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.

ബ്രാഞ്ച് മാനേജർ ആയി വിരമിച്ചാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും കുറച്ച് കാലം ബാങ്കിൽ സേവനം ചെയ്തിരുന്നു. നാട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.

യാംബുവിൽ ജോലി ചെയ്തിരുന്ന ആദ്യകാലത്ത് പൊതുകാര്യങ്ങളിലും സംസ്‌കാരിക, കലാ രംഗത്തും സജീവമായിരുന്നു. പരിമിതമായ മലയാളികൾ മാത്രമുണ്ടായിരുന്ന ആദ്യ കാലത്ത് യാംബുവിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

പിതാവ്: പരേതനായ സൈനുദ്ദീൻ ഹാജി, മാതാവ് പരേതയായ ആസുമാ ബീവി. ഭാര്യ: മുംതാസ് ബീഗം, മക്കൾ: മുഹമ്മദ് ഫയാസ് (യു.കെ), ഫാദിയ (മസ്‌കത്ത്). മരുമക്കൾ: ജസീം, ആമിന. സഹോദരങ്ങൾ: ഷാജഹാൻ, സാദിഖ്, ഹബീബ്, ഹാഷിം, റാഫി, മുബാറഖ്, പരേതനായ അഷ്‌റഫ്, മുംതാസ് ഷാജഹാൻ.

#fazil #early #expatriate #saudi #passed #away #country

Next TV

Related Stories
#eidaladha | ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

Jun 16, 2024 07:49 PM

#eidaladha | ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും...

Read More >>
#arrest |  മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ

Jun 16, 2024 04:08 PM

#arrest | മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ

മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ല​ഗേജുകൾ...

Read More >>
#death |പ്രവാസി മലയാളി  അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

Jun 16, 2024 02:14 PM

#death |പ്രവാസി മലയാളി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു....

Read More >>
#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ

Jun 16, 2024 06:29 AM

#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ

കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക്...

Read More >>
#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

Jun 15, 2024 10:51 PM

#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് നേരത്തെ തന്നെ...

Read More >>
#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 15, 2024 10:11 PM

#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു...

Read More >>
Top Stories