---
title: "#death  | ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു"
english_title: "#malappuram #native #died #heart #attack #doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207718/malappuram-native-died-heart-attack-doha"
published_at: "2024-05-26T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665303db9fecd_gcc.jpg"
keywords: []
---

# #death  | ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിൻെറ മകന്‍ കെ.പി ഹാഷിഫ് ആണ് മരിച്ചത്.

## Article Content

**ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിൻെറ മകന്‍ കെ.പി ഹാഷിഫ് ആണ് മരിച്ചത്.

മദീന ഖലീഫയിലെ താമസസ്ഥലത്തുവെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

സ്വകാര്യ കമ്പനിയിലെ എച്ച്​.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​.

മുസൽമയാണ്​ മാതാവ്​.

സഹോദരങ്ങൾ: അസ്​കർ ബാബു, അഫ്​സൽ, അസ്​ലം, അൻഫാസ്​.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207718/malappuram-native-died-heart-attack-doha)