#MinistryofHealth | മെഡിക്കൽ ഫിറ്റ്നസിന് ഇനി എക്സ്റേ വേണ്ട; പുതിയ സംവിധാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

#MinistryofHealth | മെഡിക്കൽ ഫിറ്റ്നസിന് ഇനി എക്സ്റേ വേണ്ട; പുതിയ സംവിധാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
May 29, 2024 01:05 PM | By VIPIN P V

മസ്‌കത്ത് : (gccnews.com) പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ്(എംഎഫ്ഇഎസ്) അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം.

ഒമാൻ കൺവെൻഷന് സെന്ററിൽ നടക്കുന്ന കോമെക്‌സിൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ മേൽനോട്ടത്തിലാണ് എം.എഫ്.ഇ.എസ് അവതരിപ്പിച്ചത്.

എംഎഫ്ഇഎസിൽ, പ്രവാസികൾക്ക് മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം, കൂടാതെ സനദ് ഓഫീസുകൾ വഴിയും രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാകും.

വാഫിഡ് പ്ലാറ്റ്ഫോം വഴിയും രേഖകൾ പരിശോധിക്കാവുന്നതാണ്. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും മെഡിക്കൽ പരിശോധനകളുടെ സമഗ്രത ഉറപ്പാക്കാനും എം.എഫ്.ഇ.എസിലൂടെ സാധിക്കും.

റോയൽ ഒമാൻ പോലീസ് വെബ്‌സൈറ്റ് വഴിയും വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

മെഡിക്കൽ പരിശോധനയുടെ സുതാര്യതയും സമയ ലാഭവും വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതും ഉറപ്പാക്കുകയാണ് എം.എഫ്.ഇ.എസിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പുതിയ സംവിധാനത്തിൽ എക്സ്റേ എടുക്കേണ്ട ആവശ്യമില്ല.

പകരം, ഇഖ്‌റ ടെസ്റ്റ് (രക്തപരിശോധന) പൂർത്തിയാക്കണം, കൂടാതെ, നേരത്തെ ഉദ്യേഗാർത്ഥികളുടെ വിരലടയാളവും ഫോട്ടോയും ബന്ധപ്പെട്ട വിസ മെഡിക്കൽ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു അപ്ലോഡ് ചെയ്തത്.

എന്നാൽ, എം.എഫ്.ഇ.എസ് വഴി, ഇപ്പോൾ ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയും.

മെയ് 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവാസികൾക്കുള്ള വിസ മെഡിക്കൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് പാലിക്കുന്നത് ക്ലിനിക്കുകളുടെ സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുമെന്നും വിസ മെഡിക്കൽ ചുമതലയുള്ള റൂവി ഹാനി ക്ലിനിക്കിലെ ഡോ.മയബ്ബു ബീരി പറഞ്ഞു.

#Medicalfitness #longer #requires #xrays; #Oman #MinistryofHealth #newsystem

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News